വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വലിയ രാജ്യമാണെന്നും സൈനിക നടപടിക്ക് നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്നും ബ്രിട്ടീഷ് പത്രത്തോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും ഉടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല.
അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) പറഞ്ഞു.